തൃശൂർ: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി കോർപറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി. സത്യലക്ഷ്മി ഗിരീഷ് ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് ശീതൾ രാജ് അധ്യക്ഷത വഹിച്ചു.
ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, കൗൺസിലർമാരായ രഘുനാഥ് സി.മേനോൻ, വിൻഷി അരുൺ, അഡ്വ. രേഷ്മ മേനോൻ, പത്മിനി ഷാജി, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അനിൽകുമാർ, സീന ശശി തുടങ്ങിയവർ പ്രസംഗിച്ചു.